തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. അവസാന ബജറ്റില്‍ തൊഴിലില്ലായ്മ, കൊവിഡ് പ്രതിരോധം, ക്ഷേമപദ്ധതികള്‍ എന്നിവയിലൂന്നിയുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യതയേറുന്നത്. ഇടത് സര്‍ക്കാര്‍ കോവിഡ് പ്രതിസന്ധിയില്‍ ആശ്വാസനടപടികള്‍ തുടരുമെന്ന സൂചന നല്‍കുമ്പോള്‍ ബജറ്റ് നാളെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

സാമ്പത്തിക വളര്‍ച്ച മൈനസ് 3 ശതമാനം പിന്നിട്ട് നില്‍ക്കുമ്പോള്‍ ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കുന്നത്. കോവിഡ് പ്രതിസന്ധി വലിയ രീതിയില്‍ കേരളത്തിന്‍റെ സാമ്പത്തിക നിലയെ താളം തെറ്റിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് മൂലം വിദേശികള്‍ സ്വദേശത്തേക്ക് മടങ്ങിയത് തൊഴിലില്ലായിമയും വിദേശ വരുമാനം കുറയുന്നതിനും കാരണമായി. കോവിഡ് ചെലവുകള്‍ക്കായി ഭീമമായ തുക ഇനിയും നീക്കിവെക്കേണ്ട സത്യേന ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.