പുണെ: ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ 2021 ഏപ്രിലോടെ ജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനാവാല. പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ടു ഡോസുകള്‍ക്ക് പരമാവധി 1000 രൂപ വിലവരും.

അടുത്ത ഫെബ്രുവരിയോടെ മുതിര്‍ന്ന പൗരന്മാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന്‍ ലഭ്യമാക്കിത്തുടങ്ങും. 2024 ഓടെ എല്ലാവരിലും വാക്സിന്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദാര്‍ പുനാവാല വ്യക്തമാക്കി.അന്തിമഘട്ട പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഒരു മാസത്തിനകം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘വാക്സിന്‍ കുട്ടികളില്‍ പ്രതികൂലമാവില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ കുത്തിവെപ്പ് നടത്തുകയുള്ളൂവെന്നും അദാര്‍ പുനാവാല പറഞ്ഞു. മുതിര്‍ന്നവരില്‍ ഓക്സ്ഫഡ് വാക്സിന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.