കോവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കപ്പുറം ഇളവുകളൊന്നും നല്‍കാനാവില്ലെന്ന് ഹൈക്കോടതി.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ നിയമപ്രകാരമുള്ളതാണെന്നും ഇതില്‍ കൂട്ടിച്ചേര്‍ക്കല്‍ നിര്‍ദേശിക്കാന്‍ സാധിക്കില്ലെന്നുമാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ മതാചാര പ്രകാരം അന്ത്യകര്‍മങ്ങള്‍ നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.