വണ്ണം കുറയ്ക്കാന്‍ പല വഴികളും നോക്കി, എന്നാല്‍ ഒരു രക്ഷയുമില്ലെന്നാണ് പലരുടെയും പരാതി. വണ്ണം കുറയ്ക്കുന്നതിന് വേണ്ടി പട്ടിണി കിടന്നാല്‍ മതിയെന്നുളള അബദ്ധങ്ങളാണ് പലരും കാണിക്കുന്നത്. ഇത്തരത്തിലുളള അബദ്ധങ്ങള്‍ കാണിച്ച്‌ അനാരോഗ്യം വരുത്തി വയ്ക്കാന്‍ മാത്രമേ സാധിക്കുകയുളളു.

ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും അതോടൊപ്പം ചിട്ടയായ ജീവിതശൈലിയുമാണ് ആദ്യം വേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട അഞ്ച് ശീലങ്ങള്‍ ഇവയാണ്;

തണുത്ത വെളളത്തില്‍ മുഖം കഴുകുന്നത് ശീലമാക്കൂ; ഈ ഗുണങ്ങള്‍ തീര്‍ച്ചയാണ്

1. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് കൃത്യമായ വ്യായാമമാണ്. ഭക്ഷണം നിയന്ത്രിച്ചതുകൊണ്ടുമാത്രം വണ്ണം കുറയ്ക്കാന്‍ കഴിയില്ല. ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം.

2. ഉറക്കകുറവും ശരീരഭാരം വര്‍ധിപ്പികുന്നതിന് കാരണമാകും. ദിവസവും അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് അലസത, അമിതമായ വിശപ്പ് എന്നിവയ്ക്കും കാരണമാകാം. ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ എങ്കിലും ഉറക്കം ലഭ്യമാക്കണം.

3. വൈകുന്നേരം പലഹാരങ്ങള്‍ കഴിക്കുന്ന ശീലവും ഒഴിവാക്കണം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എണ്ണ, നെയ്യ്, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കിയ പലഹാരങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക. രാത്രി വൈകിയും പലഹാരങ്ങള്‍ കഴിക്കരുത്.

4.വെള്ളം കുടിക്കാതിരിക്കരുത്. വെള്ളം കുടിക്കുന്നത് ദഹനത്തിന് ഏറേ നല്ലതാണ്. അതുപോലെതന്നെ, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഒപ്പം വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

5.ഉച്ചഭക്ഷണം ഒഴിവാക്കുന്ന ശീലവും ഉപേക്ഷിക്കുക. ഇത് വിശപ്പ് കൂട്ടുകയും പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കാനിടവരുത്തുകയും ചെയ്യും. ചോറിന്‍റെ അളവ് കുറച്ച്‌, കൂടുതല്‍ പച്ചക്കറി സാലഡ്, അല്ലെങ്കില്‍ വേവിച്ച പച്ചക്കറി എന്നിവ ഉച്ചയ്ക്ക് കഴിക്കാം. ചോറിന് പകരം ഒരു ചപ്പാത്തി കഴിക്കുന്നതും നല്ലതാണ്.