കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകട അന്വേഷണം പൂര്‍ത്തിയാവാന്‍ രണ്ട് മാസം കൂടി എടുക്കും.വ്യോമയാന മന്ത്രാലയം എത്തിക്സ് കമ്മിറ്റി ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ കെ മുരളീധരന്‍ എംപിയെ അറിയിച്ചതാണ് ഇക്കാര്യം. വ്യോമയാന മന്ത്രാലയ അന്വേഷണം പൂര്‍ത്തിയാകാന്‍ ആണ് രണ്ട് മാസം കൂടി എടുക്കുന്നത്.

ഇവരുടെ അന്വേഷണത്തിന് ശേഷം മാത്രമേ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കു. ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ക​രി​പ്പൂ​രി​ല്‍ ദു​ബാ​യി​ല്‍ നി​ന്ന് 190 പേ​രു​മാ​യി എ​ത്തി​യ എ​യ​ര്‍​ഇ​ന്ത്യ വി​മാ​നം ലാ​ന്‍​ഡിം​ഗി​നി​ടെ 35 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ​ത്. സം​ഭ​വ ദി​വ​സം ര​ണ്ടു വൈ​മാ​നി​ക​ര​ട​ക്കം 18 പേ​രാ​ണ് മ​രി​ച്ച​ത്. പി​ന്നീ​ട് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ മൂ​ന്നു പേ​ര്‍​കൂ​ടി മ​രി​ച്ച​തോ​ടെ മ​ര​ണ സം​ഖ്യ 21 ആ​യി.