കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ തുക ഉയര്‍ത്താന്‍ തീരുമാനിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍. ഇതുവരെ 500 രൂപയായിരുന്നു പിഴയെങ്കില്‍ ഇനിയും മാസ്ക് ധരിക്കാത്തവര്‍ക്ക് 2000 രൂപയാകും പിഴയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ പൊതു സ്ഥലങ്ങളിലെല്ലാം മാസ്ക് വിതരണം ചെയ്യാന്‍ എല്ലാ സന്നദ്ധ സംഘടനകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. മാസ്ക് ധരിക്കുന്നതില്‍ പലരും അശ്രദ്ധ കാട്ടുന്നുണ്ടെന്നും ദീപാവലി സമയങ്ങളില്‍ പലരും മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ആഘോഷങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.