കൊല്ലം: കഴിഞ്ഞ ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച ആലപ്പുഴ കായംകുളം സ്വദേശി ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം മെഡിസിറ്റി ആശുപത്രിയിലെ 55 ഓളം ജീവനക്കാര്‍ നിരീക്ഷണത്തില്‍ . 9 ഡോക്ടര്‍മാരും 30 നഴ്സുമാരും 16 ശുചീകരണ തൊഴിലാളികളുമാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത് .

ഈ​മാ​സം 23നാണ് കായംകുളംകാരനായ 65 കാരനെ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്.

ക്രി​ട്ടി​ക്കല്‍ കെ​യര്‍ യൂ​ണി​റ്റില്‍ വെന്റി​ലേ​റ്റ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, വൃ​ക്ക​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങള്‍ എ​ന്നി​വ​യ്​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ ന്യൂമോ​ണി​യ ബാ​ധി​ച്ച​പ്പോള്‍ ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഫ​ലം വ​ന്ന 28ന് രാ​ത്രിയാ​ണ് രോ​ഗി​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്കല്‍ കോ​ളേ​ജി​ലെ​ത്തി​ച്ച​ത്. അദ്ദേഹത്തിന്റെ നില അല്പം ഗുരുതരമാണ്. നി​ല​വില്‍ വെന്റി​ലേ​റ്റ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ റെ​സ്​പി​റേ​റ്റ​റി ഐ.സി.യു​വി​ലാ​ണ്. ജീ​വന്‍ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്​മാ സര്‍​ജ​റി​ക്കൊ​പ്പം ജീ​വന്‍ ര​ക്ഷാ​മ​രു​ന്നാ​യ ടോ​സി​ലി​സു​മാ​ബും കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.