കൊ​​​ച്ചി: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പരമ്പര കേ​​​സി​​​ലെ മു​​​ഖ്യ​​പ്ര​​​തി ജോ​​​ളി​​​യു​​​ടെ ജാ​​​മ്യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി വീ​​​ണ്ടും ത​​​ള്ളി. ര​​​ണ്ടാം ഭ​​​ര്‍​ത്താ​​​വ് ഷാ​​​ജു​​​വി​​​ന്‍റെ ഭാ​​​ര്യ സി​​​ലി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ ജാ​​​മ്യം തേ​​​ടി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യിലാണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ്. ഭ​​​ര്‍​ത്താ​​​വ് റോ​​​യ് തോ​​​മ​​​സി​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ ജോ​​​ളി​​​ക്ക് നേ​​​ര​​​ത്തെ ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

അതേസമയം, കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ഓ​ഗ​സ്റ്റ് 11ലേ​ക്ക് മാ​റ്റിയിരുന്നു. ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന സി​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സാ​ണ് ആ​ദ്യം പ​രി​ഗ​ണി​ക്കു​ന്ന​ത്. സി​ലി 2016 ജ​നു​വ​രി 11-നാ​ണു മ​രി​ച്ച​ത്. ക്യാ​പ്‌​സൂ​ളി​ല്‍ സ​യ​നൈ​ഡ് നി​റ​ച്ചു ന​ല്‍​കി ജോ​ളി ജോ​സ​ഫ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. ജോ​ളി​ക്കു സ​യ​നൈ​ഡ് എ​ത്തി​ച്ചു ന​ല്‍​കി​യ ജൂ​വ​ല​റി ജീ​വ​ന​ക്കാ​ര​നും റോ​യി​യു​ടെ അ​മ്മാ​വ​ന്‍റെ മ​ക​നു​മാ​യ ക​ക്കാ​വ​യ​ല്‍ മ​ഞ്ചാ​ടി വീ​ട്ടി​ല്‍ എം.​എ​സ്.​മാ​ത്യു എ​ന്ന ഷാ​ജി (44), മാ​ത്യു​വി​ന് സ​യ​നൈ​ഡ് ന​ല്‍​കി​യ സ്വ​ര്‍​ണ​പ്പ​ണി​ക്കാ​ര​ന്‍ താ​മ​ര​ശേ​രി ത​ച്ചം​പൊ​യി​ലി​ലെ മു​ള്ള​മ്പ​ല​ത്തി​ല്‍ പ്ര​ജി​കു​മാ​ര്‍ (48) എ​ന്നി​വ​രാ​ണ് കേ​സി​ലെ ര​ണ്ടും മൂ​ന്നും കൂ​ട്ടു​പ്ര​തി​ക​ള്‍.