Author: George Kakkanatt

സിജെപി പ്രതിഷേധത്തിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി

കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊലീസിനും ബന്ധപ്പെട്ട അധികാരികൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി നാളെ ജന്തർ മന്ദറിൽ സിജെപി വലിയ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കുകയാണ്. പ്രതിഷേധത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് സേവ് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന കോടതിയെ സമീപിച്ചത്.എന്നാൽ ഹർജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. അതിനാൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. താൻ യാത്ര ആരംഭിച്ചുവെന്നും ഇനി തന്റെ ഭാവി ഇന്ത്യൻ ഭരണഘടനയുടെ കൈകളിലാണെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.അഭിജിത്തിന്റെ സുരക്ഷയെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബം സുരക്ഷാ കാരണങ്ങളാൽ വീട്ടിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിയതായാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുന്നത് മറ്റ് യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ അത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.അമേരിക്കയിൽ നിന്നാണ് അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്...

Read More

യുഎസ് ദേശീയ സുരക്ഷാ കൗണ്‍സിലില്‍ വന്‍ അഴിച്ചുപണി: യൂറോപ്പ് മേധാവി സ്ഥാനമൊഴിയുന്നു

വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ (NSC) വന്‍ ഉദ്യോഗസ്ഥ പുനസംഘടന. കൗണ്‍സിലിന്റെ യൂറോപ്യന്‍-റഷ്യന്‍ കാര്യങ്ങളുടെ സീനിയര്‍ ഡയറക്ടറും പ്രമുഖ യൂറോപ്പ് വിദഗ്ധനുമായ ചാര്‍ലസ് മക്ലോഗ്ലിന്‍ അടുത്ത ദിവസങ്ങളില്‍ സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഈ നീക്കത്തോടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ദൈനംദിന നയരൂപീകരണത്തില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആക്ടിങ് ദേശീയ സുരക്ഷാ ഉപദേശകന്റെ ചുമതല കൂടി മാര്‍ക്കോ റൂബിയോയ്ക്കാണ്. കൗണ്‍സിലിലെ പ്രധാന പദവികളിലേക്ക് റൂബിയോയുടെ അടുത്ത അനുയായികള്‍ എത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍. മുന്‍ ആര്‍മി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഓഫീസറായ ചാര്‍ലസ് മക്ലോഗ്ലിന്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ പദവിയിലേക്ക് തിരികെ പോകുമെന്നാണ് ഔദ്യോഗിക വിശദീകരണം. ജൂണ്‍ പകുതിയോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ മക്ലോഗ്ലിന് മികച്ച വ്യക്തി ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും റഷ്യയ്ക്കെതിരെ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനേക്കാള്‍ മോസ്‌കോയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനാണ് അദ്ദേഹം താല്പര്യപ്പെട്ടിരുന്നതെന്ന ആക്ഷേപം യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ക്കിടയിലുണ്ട്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ കൂടുതല്‍ കര്‍ശന നിലപാടുള്ള ഒരാള്‍ ഈ പദവിയിലേക്ക് വരണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആഗ്രഹം. എന്നാല്‍ ഈ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി നിഷേധിച്ചു. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനുമുള്ള ട്രംപിന്റെ അജണ്ട നടപ്പാക്കുക മാത്രമാണ് മക്ലോഗ്ലിന്‍ ചെയ്തതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതിന് ശേഷം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പ്രാധാന്യം കുറഞ്ഞിരുന്നു. പല സുപ്രധാന തീരുമാനങ്ങളില്‍ നിന്നും കൗണ്‍സിലിനെ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ അഴിച്ചുപണിയോടെ കൗണ്‍സിലിന് പഴയ പ്രതാപം തിരിച്ചുകിട്ടിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ചകളില്‍ മാര്‍ക്കോ റൂബിയോയുടെ വിശ്വസ്തനായ മൈക്ക് നീഥാം കൗണ്‍സിലിന്റെ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായി ചുമതലയേറ്റിരുന്നു. മക്ലോഗ്ലിന് പകരക്കാരനായി റൂബിയോയുടെ മറ്റൊരു സഹായിയായ ക്രിസ് കറന്റെ പേരാണ് നിലവില്‍ സജീവമായി പരിഗണിക്കപ്പെടുന്നത്. വരും ആഴ്ചകളില്‍ കൗണ്‍സിലില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ നല്‍കുന്ന...

Read More

മണിപ്പൂരിൽ കുക്കി ഗ്രാമത്തിന് നേരെ ആക്രമണം: ദമ്പതികൾ അടക്കം 3 പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം. കാംഗ്പോക്പി ജില്ലയിലെ കുക്കി-സോ ഗ്രാമത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.ലോയ്‌ബോൾ ഖുള്ളൻ ഗ്രാമത്തിലാണ് സായുധ സംഘം ആക്രമണം നടത്തിയത് എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രാമത്തിലെ ഏഴ് വീടുകൾക്ക് അക്രമികൾ തീയിട്ടു . സംഭവസ്ഥലത്തുനിന്നും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ലെത്ഖോംഗം ഹാ ഒകിപ് (34), ഭാര്യ തിൻമേരി ഹാ ഒകിപ് (30), ജാങ്മിൻലാൻ ഹാ ഒകിപ് (34) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ആക്രമണകാരികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.അതേസമയം, ആക്രമണത്തിന് പിന്നിൽ നാഗ സായുധ ഗ്രൂപ്പുകളാണെന്ന് കുക്കി സംഘടനകൾ ആരോപിക്കുന്നു. എന്നാൽ പൊലീസ് ഇതുവരെ ഇതു...

Read More

കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കാന്‍ അടിയന്തര നിര്‍ദേശം

അമേരിക്കയിലെ വിഖ്യാത സാംസ്‌കാരിക കേന്ദ്രമായ ജോണ്‍ എഫ്. കെന്നഡി സെന്റര്‍ ഫോര്‍ ദി പെര്‍ഫോമിങ് ആര്‍ട്‌സ് കോംപ്ലക്‌സിലെ ഔദ്യോഗിക ബോര്‍ഡുകളില്‍ നിന്നും മറ്റ് അടയാളങ്ങളില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നീക്കം ചെയ്യാന്‍ അടിയന്തര നിര്‍ദേശം. കഴിഞ്ഞ ആഴ്ച ഫെഡറല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി കെന്നഡി സെന്ററിലെ ലീഗല്‍ വിഭാഗമാണ് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘ട്രംപ്-കെന്നഡി സെന്റര്‍’ അല്ലെങ്കില്‍ ‘ദി ഡൊണാള്‍ഡ് ജെ. ട്രംപ് ആന്‍ഡ് ജോണ്‍ എഫ്. കെന്നഡി സെന്റര്‍’ എന്ന് രേഖപ്പെടുത്തിയ എല്ലാ ബോര്‍ഡുകളും മാറ്റി പഴയതുപോലെ ‘ദി ജോണ്‍ എഫ്. കെന്നഡി സെന്റര്‍’ എന്ന് മാത്രമാക്കാനാണ് ഇമെയില്‍ വഴി ആവശ്യപ്പെട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ പ്രധാന ബോര്‍ഡുകള്‍ക്ക് പുറമെ ജീവനക്കാരുടെ ഇമെയില്‍ സിഗ്‌നേച്ചറുകള്‍, ഔദ്യോഗിക ലെറ്റര്‍ഹെഡുകള്‍, ബ്രോഷറുകള്‍, വെബ്സൈറ്റ് പേജുകള്‍ എന്നിവയില്‍ നിന്നെല്ലാം ട്രംപിന്റെ പേര് ഒഴിവാക്കണം. കോടതി അനുവദിച്ച 14 ദിവസത്തെ സമയപരിധി ജൂണ്‍ 12 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പറാണ് കഴിഞ്ഞ ആഴ്ച ട്രംപിന് കനത്ത തിരിച്ചടിയായ ഈ വിധി പ്രസ്താവിച്ചത്. യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ കെന്നഡി സെന്ററിന്റെ പേര് മാറ്റാന്‍ ട്രംപ് നാമനിര്‍ദേശം ചെയ്ത ട്രസ്റ്റി ബോര്‍ഡിന് നിയമപരമായ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കെന്നഡി സെന്ററിന്റെ പേര് മാറ്റാന്‍ യു.എസ് കോണ്‍ഗ്രസിന് മാത്രമേ അവകാശമുള്ളൂ. കൂടാതെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കെന്നഡി സെന്റര്‍ രണ്ട് വര്‍ഷത്തേക്ക് പൂര്‍ണമായി അടച്ചിടാനുള്ള ബോര്‍ഡിന്റെ മുന്‍ തീരുമാനത്തെയും കോടതി വിമര്‍ശിച്ചു. കൃത്യമായ പ്രോട്ടോക്കോളുകള്‍ പാലിക്കാതെയും വേണ്ടത്ര പഠനങ്ങള്‍ നടത്താതെയുമാണ് ഈ തീരുമാനമെടുത്തതെന്ന് ജഡ്ജി നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ട്രംപ് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള ട്രസ്റ്റി ബോര്‍ഡ് കെന്നഡി സെന്ററിന്റെ പേരിനൊപ്പം ഡൊണാള്‍ഡ് ട്രംപിന്റെ പേര് കൂടി കൂട്ടിച്ചേര്‍ക്കാന്‍ വോട്ട് ചെയ്തത്. തുടര്‍ന്ന് കെട്ടിടത്തിന്റെ പ്രധാന ഭാഗത്ത് ട്രംപിന്റെ പേര് സ്ഥാപിക്കുകയും ചെയ്തിരുന്നു. രണ്ടാം തവണയും യു.എസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതു മുതല്‍ കെന്നഡി സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ തോതില്‍ ഇടപെട്ടിരുന്നു. എന്നാല്‍ കെന്നഡി കുടുംബവും വലിയൊരു വിഭാഗം കലാപ്രേമികളും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോടതി വിധിയോടെ ഈ തര്‍ക്കങ്ങള്‍ക്കാണ് ഇപ്പോള്‍...

Read More

മമതയ്ക്ക് ‘ഉപദേശക’ പദവി നൽകി ഋതബ്രത: തരംതാഴ്ത്താൻ അനുവദിക്കില്ലെന്ന് എംഎൽഎമാർ

തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജിയുമായി ഇടഞ്ഞ്, ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ അറുപതോളം എംഎൽഎമാർ ചേർന്ന് രൂപീകരിച്ച വിമത ഗ്രൂപ്പിൽ വിള്ളലുകൾ വീണുതുടങ്ങിയതായി റിപ്പോർട്ട്. നിലവിൽ പ്രതിപക്ഷ നേതാവായ ഋതബ്രത, മമതയെ ‘മുഖ്യ ഉപദേശക’ എന്ന പദവിയിലേക്ക് ‘ഒതുക്കിയതിൽ’ വിമത ക്യാമ്പിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. വ്യാഴാഴ്ച ഋതബ്രത നടത്തിയ യോഗത്തിന് ശേഷമാണ് ഈ ഭിന്നത പരസ്യമായത്. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും തൃണമൂലിന്റെ നേതാവായി മമത തന്നെ തുടരണമെന്നാണ് ഒരുകൂട്ടം എംഎൽഎമാർ വാദിക്കുന്നത്. അവരുടെ പദവി താഴ്ത്തിയാൽ തങ്ങൾ പാർട്ടി വിടും എന്ന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്. ബുധനാഴ്ച പ്രതിപക്ഷ നേതാവായി അധികാരമേറ്റതിന് ശേഷം, തൃണമൂൽ വിഭജിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഋതബ്രത മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സ്പീക്കർക്ക് നൽകിയ കത്തിൽ മമതയാണ് പാർട്ടി അധ്യക്ഷയെന്ന് വിമത സംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ മമത ഒരു ‘ഉപദേശക’ ആയി പ്രവർത്തിക്കണമെന്ന ഋതബ്രതയുടെ നിർദ്ദേശമാണ് അസ്വസ്ഥതയ്ക്ക് കാരണമായത്. ‘ഈ പ്രതിപക്ഷ മുന്നണിയുടെ മുഖ്യ ഉപദേശകയായിരിക്കാൻ ഞങ്ങൾ മമത ബാനർജിയോട് അഭ്യർത്ഥിക്കും.’ എന്നാണ് ഋതബ്രത പറഞ്ഞത്. 1998-ൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് പാർട്ടി കെട്ടിപ്പടുത്ത മമതയോട് ഇപ്പോഴും കൂറ് പുലർത്തുന്ന നിരവധി എംഎൽഎമാർ വിമത ക്യാമ്പിലുണ്ട്. യഥാർത്ഥത്തിൽ, വിമത എംഎൽഎമാർക്ക് മമതയോടായിരുന്നില്ല എതിർപ്പ്; മറിച്ച് അവരുടെ അനന്തരവനും പാർട്ടി അധ്യക്ഷനുമായ അഭിഷേക് ബാനർജിയോടും അദ്ദേഹത്തിന്റെ നേതൃശൈലിയോടുമായിരുന്നു. ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി പിന്തുണയ്ക്കുന്ന കത്തിൽ തങ്ങളുടെ ഒപ്പ് വ്യാജമായി ഇട്ടത് അഭിഷേകിനെതിരെയുള്ള എംഎൽഎമാരുടെ അമർഷം വർധിപ്പിച്ചു. 60 എംഎൽഎമാർ നേതൃത്വത്തിനെതിരെ കലാപം ഉയർത്തിയെങ്കിലും, പലർക്കും മമതയുമായുള്ള വൈകാരിക ബന്ധം ഉപേക്ഷിക്കാൻ താല്പര്യമില്ല എന്നാണ്...

Read More