സൗദി: ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീപൊള്ളലേറ്റ് മലയാളി സൗദിയിൽ മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി ആണ് മരിച്ചത്. 50 വയസായിരുന്നു. സൗദി അറേബ്യയിലെ ബത്ഹയില്‍ ആണ് അപകടം നടന്നത്. ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളില്‍ വെള്ളം ചൂടാക്കി പുതപ്പ് മുകളിലൂടെ ഇട്ട് ആവി പിടിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ പുതപ്പിലേക്ക് തീ പടർന്നു. അങ്ങനെയാണ് അപകടം സംഭവിട്ടത്.

രാത്രി ആയിരുന്നു അപകടം നടന്നത്. മുറിയിൽ ഉള്ള മറ്റുള്ളവർ എല്ലാവരും ഉറക്കത്തിൽ ആയിരുന്നു. അതിനാൽ ആരു അറിഞ്ഞില്ല. ശരീരമാസകലം പൊള്ളലേറ്റതാണ് മരണത്തിന് കാരണമായത്. പിതാവ് – ഇസ്മായില്‍, മാതാവ് – സൈനബ. ഭാര്യ:, റിസ്‌വാന ഫാത്തിമ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ മക്കളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഹ്‍ബൂബ് ചെറിയവളപ്പ് ആണ് കാര്യങ്ങൾക്ക് രംഗത്തുള്ളത്.