കോഴിക്കോട്: സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒന്നരവയസുകാരി ഗവ. മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍. ഇക്കഴിഞ്ഞ 22ന് രാത്രിയില്‍ കുട്ടിയുടെ മാതാവും മുത്തശ്ശിയും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. കോഴിക്കോട് പന്നിയങ്കര സ്വദേശികളാണിവര്‍.

കുട്ടിയുടെ പിതാവ് മൈസൂരുവില്‍ ആണെന്നാണ് ഇവര്‍ പറഞ്ഞത്. എന്താണ് പറ്റിയതെന്നു അറിയില്ലെന്നും പരാതിയില്ലെന്നുമാണ് അമ്മ പറയുന്നത്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതിനാല്‍ ആശുപത്രി അധികൃതര്‍ പോലീസിനെയും ശിശുക്ഷേമസമിതിയെയും അറിയിച്ചു