ഹൂസ്റ്റൺ: തിരുവല്ല ചന്ദ്രവിറുത്തിൽ മാമ്മൻ ഫിലിപ്പ് (70) മെയ് ആറിന് ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ തടിയൂർ ഐവേലിൽ ശാന്തമ്മ ഫിലിപ്പ്. മക്കൾ: ജയിംസ് സി. ഫിലിപ്പ്, ബെറ്റ്സി. മരുമക്കൾ: ജോയിസ്, ബെൻ ജോയി.

അനുസ്മരണ മീറ്റിംഗ് മെയ് 11-ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്കും, സംസ്കാര ശുശ്രൂഷകൾ മെയ് 12 വെള്ളിയാഴ്ച രാവിലെ 9 മണിക്കും നടക്കും. വിലാസം: ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റൺ, 4600 സൗത്ത് സാം ഹൂസ്റ്റൺ പാർക്ക് വേ, ഈസ്റ്റ്, ഹൂസ്റ്റൺ, ടെക്സസ് 77048.

കൂടുതൽ വിവരങ്ങൾക്ക്: ജയിംസ് ഫിലിപ്പ് (586 365 9354).

വാർത്ത: ജോയി തുമ്പമൺ