കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക്  ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി യുഎഇ. ഇനി മുതൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും കൃത്യമായ താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ഉത്തരവിട്ടു.

അതായത്,  പ്രതിമാസം 1,500 ദിർഹത്തിൽ (33,000 രൂപ) താഴെ വരുമാനമുള്ള 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ താമസത്തിനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.