ആലപ്പുഴ മുതൽ തണ്ണീർമുക്കം ബണ്ട് വരെയുള്ള തെക്കൻ കായലിൽ മാത്രം 30 കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നു കുഫോസിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആൻ ഡ് കൺസർവേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. സംസ്ഥാന സർക്കാർ നിർദേശപ്രകാരം ആരംഭിച്ച പഠനം 5 വർഷം കൊണ്ടാണു പൂർത്തിയാക്കിയത്

കായലിന്റെ ജലസംഭരണ ശേഷിയിൽ കഴിഞ്ഞ 120 വർഷം കൊണ്ട് 85.3 ശതമാനത്തിന്റെ കുറവുണ്ടായി. ജലം ഉൾക്കൊള്ളാനുള്ള ശേഷി 2617.5 മില്യൻ ക്യുബിക് മീറ്ററിൽ നിന്ന് 387.87 മില്യൻ ക്യുബിക് മീറ്ററായി കുറഞ്ഞു. മൺസൂണിൽ കടലിലേക്കു പുറന്തള്ളുന്ന വെള്ളത്തിന്റെ അളവിനെക്കാൾ വളരെക്കൂടുതലാണു കായലിലേക്കെത്തുന്ന വെള്ളത്തിന്റെ അളവ്. പ്രളയജലത്തിന്റെ 10 ശതമാനം മാത്രമേ കായലിലേക്കു പോകുന്നുള്ളു. ശേഷിക്കുന്ന 90% പ്രളയജലവും സംഭരിക്കുന്നത് നിലങ്ങളും, നദികളുമാണന്നും റിപ്പോർട്ടിലുണ്ട്.