ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗ് തീവ്രവാദ പാര്‍ട്ടിയല്ലന്ന് ആര്‍ എസ് എസ്. മുസ്‌ളീം ലീഗിനെ തങ്ങള്‍ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്നും ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് ( ജനറല്‍ സെക്രട്ടറി ) പി എ്ന്‍ ഈശ്വരന്‍ വ്യക്തമാക്കി.

മുസ്‌ളീം ലീഗിന് വര്‍ഗീയ താല്‍പര്യങ്ങളുണ്ട് എന്നാല്‍ തീവ്രവാദ പാര്‍ട്ടികളുടെ നിലപാട് അതിനില്ല. മുസ്‌ളീം ലീഗിന് ആര്‍ എ്‌സ് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കേരളത്തില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന രാഷ്ട്രീയ മാറ്റങ്ങളെ മുന്‍ നിര്‍ത്തിയാണെന്ന് പറയപ്പെടുന്നു.

ജമാ അത്ത് ഇസ്‌ളാമിയുമായി ദില്ലിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. ആര്‍എസ് എസ് നേതൃത്വവുമായി ചര്‍്ച്ചക്കെത്തിയ മുസ്‌ളീം ബുദ്ധി ജീവി സംഘത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ പ്രതിനിധികളുമുണ്ടായിരുന്നു. ജമാ അത്ത് ഇസ്‌ളാമിയുടെ തീവ്രനിലപാടുകളില്‍ മാറ്റമുണ്ടായാല്‍ മാത്രമേ അവരുമായി ചര്‍ച് നടത്തുകയുളളുവെന്നും ആര്‍ എസ് എസ് വ്യക്തമാക്കി.