തൊടുപുഴയിൽ അനധികൃത മസാജിംഗ് പാർലറിൻ്റെ മറവിൽ നടന്നത് വലിയ രീതിയിലുള്ള അനാശാസ്യ പ്രവർത്തനങ്ങളെന്ന് വിവരങ്ങൾ. കഴിഞ്ഞ ദിവസം ബ്യുട്ടിപാർലറിൻ്റെ പേരിൽ മസാജിംഗ് സ്ഥാപനം നടത്തി വന്ന കേസിൽ സ്ത്രീകളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മസാജിങ് പാർലറിലെ ജോലിക്കാരായ വയനാട് സ്വദേശി ലീന (35), തിരുവനന്തപുരം സ്വദേശി വിനോഫ (33), മസാജിംഗിന് എത്തിയ മുട്ടം സ്വദേശികളായ ജയിംസ് (24), കണ്ണൻ (23) എന്നിവരാണ് പൊലീസ് പിടിയിലായത്. സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആലപ്പുഴ സ്വദേശിയായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. 

ബ്യൂട്ടി പാർലർ ഉടമ കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ. സന്തോഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരിക്കുകയാണ്. ഇയാൾ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഉടമയുടെ അറിവോടെയാണ് ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നു വന്നിരുന്നതെന്ന്  പൊലീസ് പറഞ്ഞു. ബ്യൂട്ടിപാർലറിന് മാത്രമുള്ള ലൈസൻസിൻ്റെ മറവിലാണ് അനധികൃതമായി മസാജിങ് സെൻ്ററായി സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

വമ്പൻ സജ്ജീകരണങ്ങളോടുകൂടിയാണ് മസാജിംഗ് പാർലർ പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. മസാജിങ്ങിനായി മൂന്ന് മുറികളാണ് സ്ഥാപനത്തിൽ തയ്യാറാക്കിയിരുന്നത്. ഈ സ്ഥാപനത്തിൽ സ്ഥിരമായി എത്തുന്ന സ്ഥിരം കസ്റ്റമേഴ്സ് ഒത്തിരി പേരുണ്ടെന്നും പൊലീസ് പറഞ്ഞു. സെക്സ്-  ബോഡി മസാജിംഗായിരുന്നു ഇവിടെ നൽകി വന്നിരുന്നത്. മസാജിംഗിനായി പാർലറിൽ എത്തുന്ന കസ്റ്റമേഴ്സ് തന്നെയാണ് മസാജ് ചെയ്യുവാനുള്ള യുവതികളെ തിരഞ്ഞെടുക്കുന്നതും. ഈ സ്ഥാപനത്തിലേക്ക് സ്ഥിരം കസ്റ്റമേഴ്സ് എത്താറുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മണിക്കൂറുകൾ കണക്കാക്കിയാണ് മസാജിംഗിന് സ്ഥാപനം പണം ഈടാക്കിയിരുന്നതെന്നും സൂചനകളുണ്ട്. ഒരു മണിക്കൂർ മസാജിംഗിന് 25,000 രൂപ വരെ ഈടാക്കിയിരുന്നെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കുറേയേറെ സ്ലോട്ടുകൾ ഒരുമിച്ചെടുത്താൽ ഡിസ്കൗണ്ടും സ്ഥാപനം നൽകിയിരുന്നതായാണ് വിവരം. നാലഞ്ചു മണിക്കൂറുകൾ ഉപയോഗിക്കുന്ന കസ്റ്റമേഴ്സ് വരെ സ്ഥാപനത്തിൽ എത്തിയിരുന്നതായുള്ള സൂചനകളുമുണ്ട്. 

പാർലറിൽ സ്ഥിരം ജോലിചെയ്യുന്ന യുവതികൾ അല്ലാതെ പുറത്തുനിന്നുള്ള യുവതികളും എത്തിയിരുന്നതായി പൊലീസ് കരുതുന്നുണ്ട്. വലിയൊരു ശൃംഘലയാണ് ഈ സ്ഥാപനത്തിന് പിറകിൽ പ്രവർത്തിച്ചിരുന്നതെന്ന വാർത്തകളാണ് പുറത്തു വരുന്നതും. ഇതര സംസ്ഥാനക്കാരായ യുവതികളെയും കസ്റ്റമേഴ്സിൻ്റെ ആവശ്യപ്രകാരം മസാജ് നടത്താനായി എത്തിച്ചിരുന്നുവെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. മസാജ് ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ത്രീകൾ കസ്റ്റമേഴ്സിന് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നതും സ്ഥാപനത്തിൽ പതിവായിരുന്നു. മസാജിംഗ് സ്ഥാപനത്തിൽ വന്ന് മണിക്കൂറുകളോളം ചിലവഴിക്കുന്ന കസ്റ്റമേഴ്സും ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന സൂചനകൾ. വൻ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് മസാജ് പാർലർ നടന്നുവന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്. 

തൊടുപുഴ നഗരത്തിൽ പുതിയ കെഎസ്ആർടിസി ടെർമിനലിന് സമീപത്തെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സിൽ പ്രവർത്തിച്ചുവന്നിരുന്ന ലാവ ബ്യൂട്ടി പാർലറിലാണ് ഡിവൈഎസ്︋പി എംആർ മധുബാബുവിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സ്ഥാപനത്തിൽ നിന്ന് 42,000 രൂപയും മസാജിന് ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ മസാജിംഗ് സ്ഥാപനത്തിൽ കൂടുതൽ യുവതികൾ ജോലി ചെയ്തിരുന്നതായാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിൻ്റെ പരിശോധന. 

തൊടുപുഴയിൽ ആറുമാസത്തിലേറെയായി പ്രവർത്തിച്ചുവരികയാണ് ലാവാ ബ്യൂട്ടിപാർലറെന്നാണ് പുറത്തുവരുന്ന വിവരം. ഈ സ്ഥാപനത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. സ്ഥാപന ഉടമയെയും പിടിയിലായ മറ്റുള്ളവരെയും പ്രതികളാക്കി പൊലീസ് കേസെടുത്തിരിക്കുകയാണ്. അതേസമയം അനധികൃത മസാജിംഗ് പാർലറിന്റെ മറവിൽ അനാശാസ്യപ്രവർത്തനം നടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് പൊലീസ് രംഗത്ത് എത്തിയിട്ടുണ്ട്. നഗരത്തിന് തൊട്ടടുത്ത് ഇത്തരമൊരു കേന്ദ്രം നടത്താൻ ഉന്നതരുടെ സഹായം കിട്ടിയോ എന്ന് പൊലീസിന് സംശയവും പൊലീസിനുണ്ട്.