ഇലക്ട്രിക് കാറുകളുടെ ഉയർന്ന വില സംബന്ധിച്ചുള്ള യുവാവിന്റ കുറിപ്പ് വൈറൽ. ആന്തരിക ജ്വലന എഞ്ചിനുകളുള്ള വാഹനങ്ങൾക്ക് വേണ്ട നിരവധി ഉപകരണങ്ങളും സ​ങ്കേതങ്ങളും ആവശ്യമില്ലാത്ത വാഹനങ്ങളാണ് ഇ.വികൾ എന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ ഇവയുടെ വിലയാക​ട്ടെ പരമ്പരാഗത വാഹനങ്ങളേക്കാൾ അധികവും. സജിത് മരയ്ക്കാർ ആണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം താഴെ

ഇലക്ട്രിക് കാറുകൾക്ക് എന്താണ് ഇത്ര വില ? 

എഞ്ചിൻ ഇല്ല. കാർബ്യുറേറ്റർ, ഗിയർ ബോക്സ് വേണ്ട. കൂളിംഗ് സിസ്റ്റം (റേഡിയേറ്റർ +ഫാൻ ) വേണ്ട ! സെൽഫ് മോട്ടോർ വേണ്ട ! പെട്രോൾ ടാങ്ക് , പമ്പ് വേണ്ട ! 

ആകെ വേണ്ടത് രണ്ട് DC മോട്ടോറുകൾ ഒരു സെർക്യൂട്ട് ബോഡും ചിപ്പും, ബാറ്ററിയും, ബ്രേക്കും 

ഇപ്പോൾ ഉള്ള കാറിന്റെ ബോണറ്റിനുള്ളിലെ മിക്ക സാധനങ്ങളും ആവശ്യമില്ല! പിന്നെ എന്ത് കൊണ്ടാണ് സർക്കാർ സബ്സീഡി നൽകിയിട്ടും ഇലക്ടിക്കാറുകൾക്ക് ഇത്രവില ?

വലിയ വില എന്ത് കൊണ്ട് ? 

ഇപ്പോൾ ഇലക്ടിക് കാറുകളിൽ പ്രശസ്ത മോഡൽ ഇലോൺ മസ്ക് ന്റെ ടെസ്ലയാണ്. ഈ കാർ ഒരു പുതിയ കണ്ടുപിടുത്തം പോലെയാണ് മസ്ക് അവതരിപ്പിച്ചത്. അത് വലിയ പ്രചരണം ചെയ്ത് വിപണിയിൽ ഒരു ഹൈപ് ഉണ്ടാക്കി ആദ്യം ലക്ഷ്വറി കാറുകളുടെ സെഗ്മെന്റിൽ ആ വിലകളോട് താരതമ്യപ്പെടുത്തി സമ്പന്നരായ ഉപഭോതാക്കളെ ലക്ഷ്യം വച്ച് ഇറക്കിയതാണ്. ആ വിഭാഗത്തിന്റെ നല്ല ഷെയർ കിട്ടുന്നതോടെ ടെസ്ല മറ്റ് വിഭാഗം കസ്റ്റമറെ ലക്ഷ്യം വെച്ച് കാറുകൾ അവതരിപ്പിക്കും. ഇതോടെ വില കുറയും.

പക്ഷെ GM, Toyota , Nissan , Tata Motor etc ഒക്കെയും അവരുടെ ഇലക്ട്രിക് കാറുകൾക്ക് പെട്രോൾ കാറുകളേക്കാൾ വില ഇടുന്നത് എന്ത് കൊണ്ട് ? ഒന്ന് ടെസ്ല യുടെ കാരണം തന്നെ. ആദ്യം അവർക്ക് ഏറ്റുവും ലാഭം ലഭിക്കുന്ന സമ്പന്ന വിഭാഗത്തിന്റെ മാർക്കറ്റ് ഷെയർ വേണം. ഇത് ഏത് പുതിയ ഉൽപന്നവും മാർക്കറ്റിൽ വരുമ്പോൾ കമ്പനികൾ എടുക്കുന്ന മാർക്കറ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമാണ്.

രണ്ടാമത്തെ കാരണമാണ് നമ്മൾ കൂടുതൽ വിശദമായി പരിശോദിക്കേണ്ടത് . മുകളിൽ പറഞ്ഞ കമ്പനികൾക്ക് ഇപ്പോൾ തന്നെ കാറുകൾ ഉണ്ടാക്കുന്ന വലിയ ഫാക്ടറികളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലേ ? അപ്പോൾ അവർക്ക് ഈസി ആയി ഇലക്ടിക് കാറുകൾ ഉണ്ടാക്കി കൂടെ ? ഈ കമ്പനികൾക്ക് വലിയ ഇൻഫ്രാസ്ട്രക്ചർ ഉണ്ടെങ്കിലും . അതിൽ മിക്ക ഫാക്ടറികളും സൗകര്യങ്ങളും വേസ്റ്റ് ആണ്. ഇലക്ട്രിക് കാറുകൾക്ക് അവ ആവശ്യമില്ല. 

ഈ കമ്പനികൾ വിപണിയിൽ മത്സരിക്കാൻ കഴിഞ്ഞ പതിറ്റാണ്ടുകളായി പുതിയ സാങ്കേതിക വിദ്യ എന്ന് പറഞ്ഞ് എഞ്ചിനുകളും , ഗിയർ ബോക്സുകളും, കാർഡിസൈൻ തന്നെയും അതീവ സങ്കീർണമാക്കിയാണ് വിപണിയിലെ അവരുടെ ബ്രാൻഡ് ഐഡൻന്റീറ്റി നിലനിർത്തിയിരുന്നതും സമയാസമയം നവീകരിച്ചിരുന്നതും ! 

ഉദാഹരണത്തിന് എഞ്ചിനുകൾ ! പുതിയ Internal Combution Engine അഴിച്ച് വച്ചത് കണ്ടാൽ നമ്മുടെ കണ്ണ് തള്ളിപ്പോകും ! അതിന്റെ ഡിസൈനും മൈക്രോ പാർട്ടുകളും അവയുടെ ഘടനയും ഒക്കെ എത്രത്തോളം സങ്കീർണമാക്കാൻ പറ്റുമോ അത്രത്തോളം ആക്കിയിട്ടുണ്ട് ! അത് പോലെ ഗിയർ സിസ്റ്റംസും. 

ഇലക്ടിക്കിലേക്ക് മാറുമ്പോൾ ഇതിനായി ഉണ്ടാക്കി വച്ചിട്ടുള്ള ഭീകര ഫാക്ടറികൾ എന്ത് ചെയ്യും ? അത് പെട്ടെന്ന് ഒഴിവാക്കാൻ പറ്റില്ല. ഭീകര ബാധ്യത വരും. അപ്പോൾ ഒറ്റ വഴിയേ ഉള്ളൂ . പെട്രോൾ കാറുകളും വിറ്റു കൊണ്ടിരിക്കുക. ഒപ്പം കുറച്ച് ഇലക്ടിക് കാറുകളും . എന്നിട്ട് പതുക്കെ മാറുക. വില അത്ര അധികം കുറക്കാൻ പറ്റില്ല. ഒന്ന് മുകളിലെ ഇൻഫ്രാ പ്രശ്നം രണ്ട് പെട്രോൾ കാർ അധികം ആരും വാങ്ങില്ല! 

ഈ സ്ട്രാറ്റജി എടുക്കാൻ അവർ നിർബന്ധിക്കപ്പെടുന്നതാണ് ! വിപണി ആ നിലയിലേക്ക് , ഇലക്ടിക്കാറുകളിലേക്ക് മാറും എന്ന് അവർക്കറിയാം. പക്ഷെ ഈ തലവേദനകൾ ഒന്നും ഇല്ലാത്തവർ ആണ് പുതിയ ഇലക്ട്രിക് കാർ ഉണ്ടാക്കാൻ വരുന്നവർ. അവർക്ക് പുതിയ ഫാക്ടറികൾ സ്ഥാപിച്ച് ഉൽപാദനം തുടങ്ങാം. അവരും തുടക്കത്തിൽ സമ്പന്നരുടെ ഷെയർ കിട്ടുന്ന രീതിയിൽ ആ സെഗ്മെന്റിനെ ലക്ഷ്യം വച്ച് കാറുകൾ പ്രൈസ് ചെയ്യാം. പക്ഷെ വലിയ മിഡിൽ ക്ലാസ് മാർക്കറ്റ് ഷെയർ ( പെട്രോൾ കാർ മാർക്കിൽ കാണും പോലെ ) കിട്ടാനായിരിക്കും വലിയ മത്സരം നടക്കുക. 

ഈ സമയം വലിയ കാർ നിർമാതാക്കൾ മുടന്തുന്നുണ്ടാവും ഇതുവരെ ഉണ്ടാക്കി വച്ച ഭീമാകാരമായ ഫാക്ടറികളുടെ ഭാരം താങ്ങാനാവാതെ ! ഇതിൽ വലിയ ഒരു നെഗറ്റീവ് ഇംപാക്ട് ഉണ്ടാകാൻ പോകുന്നത് ഓട്ടോമൊബൈൽ അനുബന്ധ വ്യവസായങ്ങൾക്കാണ്. സെർവീസ് സെന്ററുകൾ, ഗാരേജുകൾ, ചെറിയ പാർട്ടുകൾ ഉണ്ടാക്കുന്ന കമ്പനികൾ, ലൂബ്രിക്കന്റ് കമ്പനികൾ etc പൂട്ടേണ്ടിവരും. വലിയ തൊഴിൽ നഷ്ടം സംഭവിക്കും. 

ഇലക്ട്രിക് കാറുകൾ ഉണ്ടാക്കുന്ന കമ്പനികൾ മുക്കിലും മൂലയിലും വരും. ഇപ്പോൾ നിലവിൽ ഉള്ള പെട്രോൾ കാറുകൾ കൺവർട്ട് ചെയ്യുന്ന കിറ്റുകളും കമ്പനികളും വരും. വരാൻ പോകുന്നത് ഇലക് ട്രിക് മൊബിലിറ്റി വിപ്ലവമാണ്. അതിൽ നമ്മൾ കാണാൻ പോകുന്നത് പുതിയ പേരുകൾ ആണ് . പഴയ പേരുകൾ അപ്രത്യക്ഷമായേക്കാം. Nokia ക്ക് സംഭവിച്ച പോലെ . Toyota യുടെ CEO പത്ര സമ്മേളനം വിളിച്ച് കരയാതിരിക്കണമെങ്കിൽ അവർ Transform ചെയ്യണം ! Huge transformation is demanded by time or new technologies.