ജൊ​​ഹാ​​ന​​സ് ബ​​ർ​​ഗ്: ദ​​ക്ഷി​​ണാ​​​ഫ്രി​​ക്ക​​ൻ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​ത്തി​​​ലെ മു​​​ന്ന​​ണി​​പ്പോ​​രാ​​ളി​​യാ​​യ ഇ​​ന്ത്യ​​ൻ വം​​ശ​​ജ ഡോ. ​​ഫ്രെ​​നെ നോ​​ഷി​​ർ ഗി​​ൻ​​വാ​​ല (90) അ​​ന്ത​​രി​​ച്ചു. നാ​​ഷ​​ന​​ൽ ഓ​​ർ​​ഡേ​​ഴ്സ് അ​​വാ​​ർ​​ഡി​​യും അ​​പ്പാ​​ർ​​തീ​​ഡി​​ന് ശേ​​ഷ​​മു​​ള്ള ആ​​ദ്യ സ​​ർ​​ക്കാ​​റി​​ലെ സ്പീ​​ക്ക​​റു​​മാ​​യി​​രു​​ന്നു അ​​വ​​ർ.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ വം​​ശ​​വി​​വേ​​ച​​ന​​ത്തി​​നെ​​തി​​രെ പോ​​രാ​​ടി​​യ ഡോ. ​​ഫ്രെ​​നെ, 1963ൽ ​​ആ​​​ഫ്രി​​ക്ക​​ൻ നാ​​ഷ​​ന​​ൽ കോ​​ൺ​​ഗ്ര​​സി​​നെ നി​​രോ​​ധി​​ക്കു​​ക​​യും മു​​ൻ​​നി​​ര നേ​​താ​​ക്ക​​ളെ വെ​​ള്ള​​ക്കാ​​രാ​​യ ഭ​​ര​​ണ​​കൂ​​ടം വേ​​ട്ട​​യാ​​ടു​​ക​​യും ​ചെ​​യ്ത​​​പ്പോ​​ൾ നെ​​ൽ​​സ​​ൺ ​മ​​ണ്ടേ​​ല​​യ​​ട​​ക്കം നേ​​താ​​ക്ക​​ൾ​​ക്ക് സ​​ഹാ​​യ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു.

താ​​ൻ​​സ​​നി​​യ​​യി​​ൽ ആ​​ഫ്രി​​ക്ക​​ൻ നാ​​ഷ​​ന​​ൽ കോ​​ൺ​​​ഗ്ര​​സ് സ്ഥാ​​പ​​ന​​ത്തി​​ലും പ്ര​​മു​​ഖ പ​​ങ്ക് വ​​ഹി​​ച്ചു. 1994ൽ ​ ​പാ​​ർ​​ല​​മെ​​ന്റി​​ന്റെ ആ​​ദ്യ സ്പീ​​ക്ക​​റും ഡോ. ​​ഫ്രെ​​നെ ആ​​യി​​രു​​ന്നു. അ​​ഭി​​ഭാ​​ഷ​​ക, രാ​​ഷ്ട്രീ​​യ നേ​​താ​​വ്, ആ​​ക്ടി​​വി​​സ്റ്റ്, മാ​​ധ്യ​​മ​​​പ്ര​​വ​​ർ​​ത്ത​​ക തു​​ട​​ങ്ങി​​യ നി​​ല​​ക​​ളി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.