ലോ​സ് ആ​ഞ്ജ​ല​സ്: ‘ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ’ മൂ​വ്മെ​ന്റ് സ​ഹ​സ്ഥാ​പ​ക​ൻ പാ​ട്രി​സ് ക​ളേ​ഴ്സി​ന്റെ ബ​ന്ധു കീ​ന​ൻ ആ​ൻ​ഡേ​ഴ്സ​ൺ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യാ​ണ് മ​ര​ണ​​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ആ​ൻ​​ഡേ​ഴ്സ​ൺ ശ്ര​മി​ച്ച​ത് പൊ​ലീ​സ് ത​ട​ഞ്ഞു.

പൊ​ലീ​സു​കാ​ർ ഇ​യാ​ളെ കീ​ഴ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും തോ​ക്കു ചൂ​ണ്ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. അ​വ​ർ ത​ന്നെ ജോ​ർ​ജ് ഫ്ലോ​യ്ഡ് ആ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ദൃ​ശ്യ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. പൊ​ലീ​സി​നോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​തും കാ​ണാം. ത​ന്റെ ക​സി​ൻ പൊ​ലീ​സി​ന്റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും ല​ഭി​​ച്ചി​ല്ലെ​ന്നും ​കൊ​ല്ല​പ്പെ​ട്ടെ​ന്നും പാ​ട്രി​സ് ക​ളേ​ഴ്സ് പ​റ​ഞ്ഞു. ഒ​രാ​ഴ്ച​ക്കി​ട​യി​ൽ​ പൊ​ലീ​സ് ന​ട​പ​ടി​ക്കി​ടെ കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​ണ് ആ​​ൻ​ഡേ​ഴ്സ​ൺ.