ന്യൂ​ഡ​ൽ​ഹി: 2021ൽ ​രാ​ജ്യ​ത്തു​ണ്ടാ​യ റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തു​മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​ത് 16000ലേ​റെ പേ​ർ. ഇ​വ​രി​ൽ 8,438 പേ​ർ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​വ​രാ​ണ്. 7,959 പേ​ർ യാ​ത്ര​ക്കാ​ർ. 2021ലു​ണ്ടാ​യ റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത​തി​നാ​ൽ മ​ര​ണ​മ​ട​ഞ്ഞ​ത് 46,593  പേ​രാ​ണ്.  2021ൽ 4,12,432 ​വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി 1,53,972 ജീ​വ​നു​ക​ൾ നി​ര​ത്തി​ൽ പൊ​ലി​ഞ്ഞു. 

കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത, ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ “ഇ​ന്ത്യ​യി​ലെ റോ​ഡ് അ​പ​ക​ട​ങ്ങ​ൾ- 2021 ‘ എ​ന്ന റി​പ്പോ​ർ​ട്ടി​ലാ​ണ് ന​ടു​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ. 3,84,448  പേ​ർ​ക്കാ​ണു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രു​ക്കേ​റ്റ​ത്. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത​തു​മൂ​ലം 93,763 പേ​രു​ടെ ത​ല​യ്ക്കു പ​രു​ക്കേ​റ്റു. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തി​നാ​ൽ പ​രു​ക്കേ​റ്റ​ത് 39,231 പേ​ർ​ക്കാ​ണ്.  പി​ൻ​സീ​റ്റി​ലും സീ​റ്റ് ബെ​ൽ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നി​ടെ​യാ​ണു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളു​ടെ​യും അ​പ​ക​ട​ങ്ങ​ളു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. 

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ നാ​ലി​ന് ടാ​റ്റ സ​ൺ​സ് മു​ൻ ചെ​യ​ർ​മാ​ൻ സൈ​റ​സ് മി​സ്ത്രി മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പാ​ൽ​ഘ​റി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. പി​ൻ​സീ​റ്റി​ലി​രു​ന്ന മി​സ്ത്രി​യും സു​ഹൃ​ത്ത് ജ​ഹാം​ഗീ​ർ പ​ണ്ഡോ​ലെ​യും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണാ​ണ് ഇ​രു​വ​ർ​ക്കും സാ​ര​മാ​യ പ​രു​ക്കേ​റ്റ​തും മ​ര​ണ​മ​ട​ഞ്ഞ​തും. ഇ​തേ​ത്തു​ട​ർ​ന്നു സീ​റ്റ് ബെ​ൽ​റ്റ് ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു.