ഡല്‍ഹി: സ്ത്രീകള്‍ ഒറ്റയ്‌ക്കോ കൂട്ടമായോ പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കി ഡല്‍ഹി ജുമാ മസ്ജിദ് പള്ളി കമ്മിറ്റി. പള്ളിയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെങ്കില്‍ അവരുടെ കുടുംബത്തിലെ ഒരു പുരുഷന്‍ കൂടെ വേണമെന്നാണ് കമ്മിറ്റി പറയുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ജുമാമസ്ജിദിന്റെ പ്രവേശന കവാടത്തില്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച് നോട്ടീസ് പതിച്ചത്. ഈ വിഷയത്തില്‍ ജുമാ മസ്ജിദ് ഭരണകൂടത്തിന് നോട്ടീസ് നല്‍കുമെന്നും നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.