തിമിര ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടതായി പരാതി. കാൻപൂരിലാണ് സംഭവം. കാൻപൂരിലുള്ള വൃദ്ധസദനത്തിലെ നേത്ര ചികിത്സാ ക്യാമ്പിൽ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ ആറ് രോഗികളുടെ കാഴ്ച്ച ശക്തിയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ സിഎംഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പും ഉത്തരവിട്ടു.

സിഎംഒയുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഡിബിസിഎസ് പദ്ധതി പ്രകാരം ക്യാമ്പ് സംഘടിപ്പിച്ചത്. നവംബർ രണ്ടിനായിരുന്നു ശസ്ത്രക്രിയ. സൗജന്യ നേത്ര ക്യാമ്പിൽ ക്യാമ്പിൽ വെച്ച് ശിവരാജ്പൂർ നിവാസികളായ രോഗികൾ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാവുകയായിരുന്നു. ഡോ. നീരജ് ഗുപ്തയാണ് ഇവരുടെ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികൾ അന്ന് തന്നെ ആശുപത്രി വിട്ടിരുന്നു. ഓപ്പറേഷന് ശേഷം കണ്ണിൽ വേദന തുടങ്ങിയതായി രോഗികൾ ആരോപിച്ചു. പിന്നാലെ ഒന്നും കാണാതായതായും രോഗികൾ പറഞ്ഞു. ആശുപത്രിയിൽ പോയി പരാതി പറഞ്ഞപ്പോൾ മരുന്ന് നൽകി തിരികെ അയച്ചു. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.