ദോഹ: ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് നിരാശ. എതിരില്ല രണ്ട് ഗോളിന് ഇക്വഡോറിനോട് പരാജയപ്പെട്ടു. ക്യാപ്റ്റൻ എന്നെർ വലൻസിയയുടെ ഇരട്ട ഗോളാണ് ഇക്വഡോറിന് സ്വപ്നതുല്യ തുടക്കം നൽകിയത്.
ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളും. 11 ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലൻസിയ അനായാസം വലയിലാക്കി ഇക്വഡോറിനെ മുന്നിലെത്തിച്ചു. 31 ാം മിനിറ്റിൽ ഫ്രികിക്കിന് തലവച്ച് വലൻസിയ ടീമിന് ഇരട്ട ഗോൾ ലീഡ് നൽകി.
ഇത് ആദ്യമായാണ് ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ തോൽക്കുന്നത്.