ദോ​ഹ: ആ​രാ​ധ​ക​രെ ശാ​ന്ത​രാ​കു​വി​ൻ, കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ പൂ​ര​മ​ഹോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി​യി​രി​ക്കു​ന്നു. ദോ​ഹ​യി​ലെ അ​ൽ ബൈ​ത് സ്റ്റേ​ഡി​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ 22 ാം ലോ​ക ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ന് തു​ട​ക്ക​മാ​യി​രി​ക്കു​ന്നു. ഇ​നി ലോ​കം മു​ഴു​വ​ൻ ഒ​രു തു​ക​ൽ​പ്പ​ന്തി​ലേ​ക്ക് ചു​രു​ങ്ങും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്.

ഖ​ത്ത​റി​ന്‍റെ സാം​സ്‌​കാ​രി​ക​ത്ത​നി​മ​യ്‌​ക്കൊ​പ്പം ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്ര​വും വി​ളി​ച്ചോ​തു​ന്ന വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ര​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​ശ​സ്ത ദ​ക്ഷി​ണ കൊ​റി​യ​ന്‍ ബാ​ന്‍​ഡാ​യ ബി​ടി​എ​സി​ലെ അം​ഗ​മാ​യ ജു​ങ്കൂ​ക്കി​ന്‍റെ സം​ഗീ​ത​വും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മി​ഴി​വേ​കി. ജു​ങ്കൂ​ക്കി​ന്‍റെ ഡ്രീ​മേ​ഴ്‌​സ് എ​ന്നു പേ​രി​ട്ട മ്യൂ​സി​ക് വി​ഡി​യോ രാ​വി​ലെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. അ​തി​ന്‍റെ ത​ൽ​സ​മ​യ അ​വ​ത​ര​ണ​മാ​ണ് അ​ല്‍ ബൈ​ത്ത് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന​ത്.

ബ്രി​ട്ടി​ഷ് ഗാ​യ​ക​ന്‍ റോ​ബി വി​ല്യം​സ്, ക​നേ​ഡി​യ​ന്‍ ഗാ​യി​ക നോ​റ ഫ​ത്തേ​ഹി എ​ന്നി​വ​രു​മെ​ത്തി.