ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ ചരമവാർഷികം ശൗര്യ ദിവസമായി ആചരിച്ച് കർണി സേന. മഹാരാഷ്ട്രയിലെ പൻവേലിൽ ആണ് ചടങ്ങ് നടന്നത്. നാഥുറാം ഗോഡ്സെയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നിരവധി കണക്കിന് കർണി സേന പ്രവർത്തകർ പങ്കെടുത്തിരുന്നു.

കർണി സേന അംഗങ്ങൾ ‘നാഥുറാം ഗോഡ്സെ നീണാൾ വാഴട്ടെ’, ‘നാഥുറാം ഗോഡ്സെ സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി. കർണി സേന പ്രവർത്തകർ ഗോഡ്സെയ്ക്ക് പൂക്കളും ആരതിയും അർപ്പിക്കുകയും ചെയ്തു.