വാഷിങ്ടണ്‍: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് റീഫണ്ടും പിഴയും വിധിച്ച് യുഎസ് ഗതാഗത വകുപ്പ്. റീഫണ്ടായി 121.5 മില്യണ്‍ യുഎസ് ഡോളറും 1.4 മില്യണ്‍ യുഎസ് ഡോളറും പിഴയായി നല്‍കണമെന്നാണ് ഉത്തരവ്. എയര്‍ ഇന്ത്യ ഉള്‍പ്പെടെ ആറ് എയര്‍ലൈനുകള്‍ക്കെതിരെയാണ് നടപടി. 

ആറ് എയര്‍ലൈനുകളും റീഫണ്ടായി 600 മില്യണ്‍ ഡോളറിലധികം തുക നല്‍കാമെന്ന് സമ്മതിച്ചതായി ഗതാഗത വകുപ്പ് പറഞ്ഞു. ”അഭ്യര്‍ത്ഥന പ്രകാരം പണം തിരികെ നല്‍കുക” എന്ന എയര്‍ ഇന്ത്യയുടെ നയം യുഎസ് ഗതാഗത വകുപ്പിന്റെ നയത്തിന് വിരുദ്ധമാണ്. റദ്ദാക്കുകയോ വിമാനം മാറ്റുകയോ ചെയ്താല്‍ ടിക്കറ്റുകള്‍ നിയമപരമായി റീഫണ്ട് ചെയ്യണമെന്നും അധികൃതര്‍ പറഞ്ഞു.