അ​ബു​ദാ​ബി: ഇ​നി നാ​ട്ടി​ലേ​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് ഫോ​ണ്‍​വി​ളി യു​എ​ഇ അ​നു​വ​ദി​ച്ച 17 വോ​യ്പ് ആ​പ്പു​ക​ള്‍ (വോ​യ്സ് ഓ​വ​ര്‍ ഇ​ന്‍റ​ര്‍​നെ​റ്റ് പ്രോ​ട്ടോ​ക്കോ​ള്‍) വ​ഴി മാ​ത്ര​മെ​ന്ന് ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ആ​ന്‍​ഡ് ഡി​ജി​റ്റ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് റെ​ഗു​ലേ​റ്റ​റി അഥോറി​റ്റി.

സ്കൈ​പ് (ബി​സി​ന​സ്), സൂം ​ബ്ലാ​ക്ക്ബോ​ര്‍​ഡ്, ഗൂ​ഗി​ള്‍ ഹാം​ഗ്ഔ​ട്ട്സ് മീ​റ്റ്, മൈ​ക്രോ​സോ​ഫ്റ്റ് ടീം​സ്, സി​സ്കോ വെ​ബെ​ക്സ്, അ​വാ​യ സ്പേ​സ്, ബ്ലൂ​ജീ​ന്‍​സ്, സ്ലാ​ക്ക്, ബോ​ട്ടിം, സി​മി, എ​ച്ച്ഐ​യു മെ​സ​ഞ്ച​ര്‍, വോ​യ്കൊ, ഇ​ത്തി​സ​ലാ​ത്ത് ക്ലൗ​ഡ് ടോ​ക്ക് മീ​റ്റി​ങ്, മാ​ട്രി​ക്സ്, ടു​ടോ​ക്ക്, കോ​മ​റ എ​ന്നി​വ​യാ​ണ് അ​നു​മ​തി​യു​ള്ള ആ​പ്പു​ക​ള്‍.

നി​യ​മ​വി​രു​ദ്ധ​മാ​യ വെ​ബ്സൈ​റ്റു​ക​ളും വോ​യ്പ് ആ​പ്പു​ക​ളും ത​ട​യ​ണ​മെ​ന്ന് ഇ​ത്തി​സ​ലാ​ത്ത്, ഡൂ ​എ​ന്നി​വ​യ്ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. വി​പി​എ​ന്‍ ഉ​പ​യോ​ഗി​ച്ച് ഇ​ന്‍റ​ര്‍​നെ​റ്റ് ഫോ​ണ്‍ ചെ​യ്യു​ന്ന​ത് യു​എ​ഇ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത മാ​ര്‍​ഗ​ത്തി​ലൂ​ടെ ഇ​ന്‍റ​ര്‍​നെ​റ്റ് ഫോ​ണ്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് സൈ​ബ​ര്‍ നി​യ​മം അ​നു​സ​രി​ച്ചു​ള്ള ത​ട​വും പി​ഴ​യും ല​ഭി​ക്കും.