സീ​യൂ​ൾ: ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ചു. ശാ​ന്ത​സ​മു​ദ്ര​ത്തി​ലാ​ണ് മി​സൈ​ൽ പ​തി​ച്ച​തെ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ ജോ​യി​ന്‍റ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് അ​റി​യി​ച്ചു. മി​സൈ​ൽ എ​ത്ര ദൂ​രം സ​ഞ്ച​രി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ല.

കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക നി​ല​നി​ൽ​ക്കെ​യാ​ണു പു​തി​യ പ​രീ​ക്ഷ​ണം. ദ​ക്ഷി​ണ-​ഉ​ത്ത​ര കൊ​റി​യ​ക​ള്‍​ക്കി​ട​യി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളാ​യി സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​വു​ക​യാ​ണ്. ഈ ​വ​ർ​ഷം മാ​ത്രം 40ലേ​റെ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളാ​ണ് ഉ​ത്ത​ര കൊ​റി​യ പ​രീ​ക്ഷി​ച്ച​ത്.

ദ​ക്ഷി​ണ കൊ​റി​യ​യും അ​മേ​രി​ക്ക​യും മേ​ഖ​ല​യി​ല്‍ മി​സൈ​ല്‍ പ​രീ​ക്ഷി​ച്ച​തും കൊ​റി​യ​ന്‍ ഉ​പ​ദ്വീ​പി​ലേ​ക്ക് അ​മേ​രി​ക്ക വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ല്‍ പു​ന​ര്‍​വി​ന്യ​സി​ച്ച​തും ഉ​ത്ത​ര കൊ​റി​യ​യെ പ്ര​കോ​പി​പ്പി​ച്ചി​ട്ടു​ണ്ട്.