ശ്രീനഗർ: കാർഗിലിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിലിൽ എത്തിയെന്നും രാജ്യത്തിന്‍റെ ധീരയോദ്ധാക്കൾക്കൊപ്പം ദീപാവലി അഘോഷിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സുരക്ഷാസേനയ്ക്കൊപ്പമുള്ള ചിത്രവും നൽകിയിട്ടുണ്ട്.

അയോധ്യയിൽ രാമജന്മഭൂമിയിലെ രാംലല്ലയിൽ പ്രാർഥന നടത്തിയതിന് ശേഷമാണ് ദീപാവലി ആഘോഷത്തിന് പ്രധാനമന്ത്രി എത്തിയത്. കഴിഞ്ഞ വർഷവും സൈനികർക്കൊപ്പമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ദീപാവലി ആഘോഷം.