മ​​​യാ​​​മി: ഇ​​​യാ​​​ൻ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫ്ലോ​​​റി​​​ഡ സം​​​സ്ഥാ​​​ന​​​ത്ത് വ​​​ലി​​​യ നാ​​​ശ​​​ന​​ഷ്ടം വി​​​ത​​​ച്ചു.ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും ഭീ​​​ക​​​ര തി​​​ര​​​മാ​​​ല​​​ക​​​ളും ഉ​​​ണ്ടാ​​​യി. 25 ല​​​ക്ഷം പേർക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

കാ​​​റ്റ​​​ഗ​​​റി നാ​​​ലി​​​ൽ​​​പ്പെ​​​ട്ട ഇ​​​യാ​​​ൻ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​​ണ് ഫ്ലോ​​​റി​​​ഡ​​​യു​​​ടെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ തീ​​​ര​​​ത്തെ​​​ത്തി​​​യ​​​ത്. കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ൽ 185 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഫ്ലോ​​​റി​​​ഡ​​​യി​​​ലും ജോ​​​ർ​​​ജി​​​യ, സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തും ഇ​​​ന്ന് കാ​​​റ്റ് വീ​​​ശി​​​യേ​​​ക്കും.