കൊ​ച്ചി: പൂ​ജാ അ​വ​ധി തി​ര​ക്കി​ൽ യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ച്ച് റെ​യി​ൽ​വേ. പ്രീ​മി​യം ത​ത്കാ​ലി​ന്‍റെ പേ​രി​ലാ​ണ് പി​ടി​ച്ചു​പ​റി.

കേ​ര​ള​ത്തി​ലേ​ക്കും ബം​ഗ​ളൂ​രു​വി​ലേ​ക്കു​മു​ള്ള എ​ട്ടു ട്രെ​യി​നു​ക​ളി​ൽ ഫ്ള​ക്‌​സി നി​ര​ക്ക് ന​ട​പ്പാ​ക്കി. ഒ​രു ബ​ർ​ത്തി​ന് മൂ​ന്നി​ര​ട്ടി തു​ക ന​ൽ​ക​ണം.

യ​ശ്വ​ന്ത്പു​ര-​ക​ണ്ണൂ​ർ എ​ക്‌​സ്‌​പ്ര​സി​ൽ (16527) 370 രൂ​പ​യു​ള്ള സ്ലീ​പ്പ​റി​ന് 1,110 രൂ​പ​യാ​യി. ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം (16526) വ​ണ്ടി​യി​ൽ 435 രൂ​പ​യു​ടെ സ്ലീ​പ്പ​റി​ന് 1,370 രൂ​പ​യും 1,685 രൂ​പ​യു​ടെ സെ​ക്ക​ൻ​ഡ് എ​സി​ക്ക് 5,150 രൂ​പ​യു​മാ​യി.

യ​ശ്വ​ന്ത്പു​ര- ക​ണ്ണൂ​ർ എ​ക്‌​സ്‌​പ്ര​സി​ൽ (16527) 144 സ്ലീ​പ്പ​ർ ബ​ർ​ത്താ​ണ് പ്രീ​മി​യം ത​ത്കാ​ലി​ലേ​ക്ക് മാ​റ്റി​യ​ത്. തേ​ർ​ഡ് എ​സി​യി​ൽ 30 ബ​ർ​ത്ത് ഫ്ളെ​ക്‌​സി നി​ര​ക്കി​ലാ​ക്കി.

മ​റ്റു ട്രെ​യി​നു​ക​ളി​ലെ പ്രീ​മി​യം ത​ത്കാ​ൽ ക്വാ​ട്ട: ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​ര (16528) 90 സ്ലീ​പ്പ​ർ. ബം​ഗ​ളൂ​രു-​ക​ന്യാ​കു​മാ​രി (16526) 95 സ്ലീ​പ്പ​ർ, 65 തേ​ർ​ഡ് എ.​സി. ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു (16525) 97 സ്ലീ​പ്പ​ർ, 44 തേ​ർ​ഡ് എ.​സി.

എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു (12683) 132 സ്ലീ​പ്പ​ർ, കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പു​ര ഗ​രീ​ബ് ര​ഥ് (12258) 83 തേ​ർ​ഡ് എ​സി. കൊ​ച്ചു​വേ​ളി-​മൈ​സൂ​രു (16316) 84 സ്ലീ​പ്പ​ർ, 51 തേ​ർ​ഡ് എ​സി.

ബം​ഗ​ളൂ​രു സ്‌​പെ​ഷ​ൽ വ​ണ്ടി​യും കോ​ഴി​ക്കോ​ട് വ​ഴി പ​ക​ൽ​വ​ണ്ടി​യും ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ക​ത്ത​യ​ച്ചു.

സ​തേ​ൺ, സൗ​ത്ത് വെ​സ്റ്റേ​ൺ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്കാ​ണ് അ​യ​ച്ച​ത്. പ​ക​ൽ​വ​ണ്ടി​ക്കാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.