നോയിഡയില്‍ നിര്‍മ്മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീണ് നാല് തൊഴിലാളികള്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇനിയും നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.
നോയിഡ സെക്ടര്‍-21ലെ ജല്‍വായു വിഹാറിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

സെക്ടര്‍ 21 ലെ ജല്‍വായു വിഹാറിന് സമീപം ഡ്രെയിനേജ് അറ്റകുറ്റപ്പണികള്‍ക്കായി നോയിഡ 
അതോറിറ്റി കരാര്‍ നല്‍കിയിരുന്നു. തൊഴിലാളികള്‍ ഇഷ്ടികകള്‍ പുറത്തെടുക്കുമ്പോള്‍ മതില്‍ തകര്‍ന്നു വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിലും കൈലാഷ് ആശുപത്രിയിലുമായി രണ്ട് മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിതച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച നോയിഡ ജില്ലാ മജിസ്ട്രേറ്റ് സുഹാസ് എല്‍.വൈ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.