മിസ്സിസ് ഇന്ത്യ വേൾഡ് ഫൈനലിൽ മിസ്സിസ് ബ്യൂട്ടി വിത്ത്‌ ബ്രെയിൻ കിരീടം ചേർത്തല സ്വദേശിനി ഷെറിൻ മുഹമ്മദ്‌ ഷിബിന് ലഭിച്ചു. ലോക സൗന്ദര്യമത്സരം കഴിഞ്ഞ ദിവസം യു എ ഇ യിൽ വെച്ചാണ് നടന്നത്. ചേർത്തല പൂത്തോട്ട സ്റ്റാർവ്യൂവിൽ അബ്ദുൽ ബഷീറിന്റെയും സൂസന്ന ബഷീറിന്റെയും മകളാണ് ഷെറിൻ മുഹമ്മദ്‌ ഷിബിൻ.

കാനഡ സൗന്ദര്യ മത്സരത്തിൽ ഫൈനലിൽ എത്തിയ ഷെറിനെ ബോളിവുഡ് സിനിമയുടെ ഭാഗമായി നടത്തിയ വിവാഹിതരുടെ ലോക സൗന്ദര്യ മത്സരത്തിലേക്ക് ജൂറി തിരഞ്ഞെടുത്തിരുന്നു. കാനഡയിലെ ടോറൊന്റോ സർവ്വ കലാശാലയിൽ ലാബ് മാനേജർ ആണ്. ബയോ ടെക്നോളജിയിൽ എംടെക്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രെഷനിൽ എംബിഎയും നേടിട്ടുണ്ട്. ഭർത്താവ് ആലപ്പുഴ തിരുവമ്പാടി സ്വദേശി മുഹമ്മദ്‌ ഷിബിൻ ഫ്രഞ്ച് മരുന്ന് കമ്പനി സിനോഫി യുടെ അസിസ്റ്റന്റ് മാനേജർ ആണ്. രണ്ട് പെൺ കുട്ടികൾ അലയ്ന, സുഹാന.