ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ അയർലൻഡിനെ എട്ടു വിക്കറ്റിന് കീഴടക്കി നമീബിയ സൂപ്പർ 12 പോരാട്ടത്തിന് യോഗ്യത നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തപ്പോൾ 18.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ നമീബിയ ലക്ഷ്യത്തിലെത്തി. സൂപ്പർ 12ൽ ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിലാണ് നമീബിയ മത്സരിക്കുന്നത്.

ഓപ്പണിംഗ് വിക്കറ്റിൽ സ്റ്റെർലിംഗും(24 പന്തിൽ 38) കെവിൻ ഒബ്രീനും(24 പന്തിൽ 25) ചേർന്ന് 7.2 ഓവറിൽ 62 റൺസടിച്ചു. അവസാന നാലോവറിൽ വിക്കറ്റുകളുണ്ടായിട്ടും അയർലൻഡിന് 24 റൺസെ എടുക്കാനായുള്ളു. നമീബിയക്കായി ജാൻ ഫ്രിലിങ്ക് നാലോവറിൽ 21 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ഡേവിഡ് വൈസ് 22 റൺസിന് രണ്ട് വിക്കറ്റെടുത്തു.