കാലാവർഷക്കെടുതിയെ തുടർന്ന് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകളിലെ ജപ്തി നടപടികൾക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഡിസംബർ 31 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായങ്ങൾ വേഗത്തിലാക്കാനും സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. കാലവർഷക്കെടുതിയിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.