മിസ് വേള്‍ഡ് അമേരികയുടെ ലൊസാഞ്ചലസ് ആസ്ഥാനത്തു കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മിസ് വേള്‍ഡ് അമേരികയായി ഇന്‍ഡ്യന്‍ വംശജ. വാഷിങ്ടന്‍ സംസ്ഥാനത്തു നിന്നുളള ശ്രീ സായ്നിയാണ് സുന്ദരിപ്പട്ടം കരസ്ഥമാക്കിയത്.

ആദ്യമായി മിസ് വേള്‍ഡ് അമേരികയാകുന്ന ഇന്‍ഡ്യന്‍ വംശജ ഏഷ്യാക്കാരിയുമാണ് ശ്രീ സായ്‌നി. പേസ്മേകര്‍ ഘടിപ്പിച്ച ഹൃദയവും വാഹനാപകടത്തെ അതിജീവിച്ച മനക്കരുത്തുമായാണ് ശ്രീ മത്സരത്തില്‍ പങ്കെടുത്തത്.

പഞ്ചാബിലെ ലുധിയാനയിലായിരുന്നു ശ്രീ ജനിച്ചത്. അഞ്ചു വയസ് തികഞ്ഞപ്പോള്‍ കുടുംബസമേദം യുഎസിലേക്ക് പോകുകയായിരുന്നു. 12-ാം വയസിലാണ് ശ്രീയുടെ ഹൃദയത്തോട് ചേര്‍ന്ന് പേസ്മേകര്‍ പിടിപ്പിച്ചു തുടങ്ങിയത്. കാറപകടത്തില്‍ മുഖത്തിനു സാരമായ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ശ്രീ സാമൂഹിക മേഖലയില്‍ സജീവ പ്രവര്‍ത്തകയാണ്. കൂടാതെ വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ജേണലിസം പഠനവും പൂര്‍ത്തിയാക്കിട്ടുണ്ട്.