വാഷിങ്ടൻ ഡി സി ∙ അമേരിക്കൻ ആർമിയുടെ ചരിത്രത്തിലാദ്യമായി ആർമി സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ ബൈഡൻ നാമനിർദേശം ചെയ്തു. മുൻ സീനിയർ പെന്റഗൺ ഒഫിഷ്യൽ ക്രിസ്റ്റിൻ വർമത്തിനെ (51) ആർമി സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത വിവരം ബൈഡൻ പ്രഖ്യാപിച്ചു.

വളരെ കാലമായി പുരുഷമേധാവിത്വത്തിൻ കീഴിലായിരുന്ന ഈ സ്ഥാനത്തേക്ക് വളരെ ശക്തയായ ഒരാളെയാണg നിയമിക്കുന്നതെന്നു വൈറ്റ് ഹൗസ് വെളിപ്പെടുത്തി.ആർമി ചീഫ് ഓഫ് സ്റ്റാഫ് ജന ജയിംസ് മെക്കോൺ വില്ലയുടെ കീഴിലായിരിക്കും ക്രിസ്റ്റിൻ പ്രവർത്തിക്കുക.

എയർഫോഴ്സ്, നേവി സെക്രട്ടറിയായി ആരേയും ഇതുവരെ ബൈഡൻ നാമനിർദേശം ചെയ്തിട്ടില്ല. വിദേശ പര്യടനത്തിലായിരുന്ന ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ക്രിസ്റ്റിന്റെ നിയമനത്തെ അഭിനന്ദിച്ചു സന്ദേശം അയച്ചു.

ബൈഡന്റെ ഭരണത്തിൽ പല സുപ്രധാന സ്ഥാനങ്ങളിലും സ്ത്രീകളെയാണു നിയമിച്ചിരിക്കുന്നത്. ഡപ്യൂട്ടി ഡിഫൻസ് വനിത സെക്രട്ടറിയായി കാതലിൻ ഹിക്സിനെ നിയമിച്ചിരുന്നു. ക്രിസ്റ്റിന്റെ നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റിൽ നിന്നാണു ക്രിസ്റ്റീൻ ബിരുദം നേടിയത് ഒബാമയുടെ കീഴിൽ ഡിഫൻസ് ഫോർ പോളിസി അണ്ടർ സെക്രട്ടറിയായിരുന്നു.