കലിഫോർണിയ ∙ വീടിനകത്തു ഒത്തുചേർന്നുള്ള ബൈബിൾ പഠനം, പ്രെയർ മീറ്റിങ് എന്നിവക്ക് കലിഫോർണിയ സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കം ചെയ്തു.

ഏപ്രിൽ 9 വെള്ളിയാഴ്ച നാലിനെതിരെ അഞ്ചു വോട്ടുകൾക്കാണ് സുപ്രീം കോടതി നിയന്ത്രണം ഏടുത്തുമാറ്റിയത്.

സുപ്രീം കോടതി ജഡ്ജിയുൾപ്പെടെ നാലു പേർ നിയന്ത്രണത്തെ അനുകൂലിച്ചു.കോവിഡ് മഹാമാരി വ്യാപകമായതിനെ തുടർന്നാണു കലിഫോർണിയ വീടുകളിൽ പ്രാർഥനക്കും, ബൈബിൾ പഠനത്തിനുമായി കൂടിവരുന്നതിന് നിയന്ത്രണമേർപ്പെടുത്തിയത്. മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുമുമ്പ് ഷോപ്പിങ്ങിനും സിനിമാ തിയറ്ററുകളിലും കൂടി വരുന്നതിലുള്ള റിസ്ക്കിനെകുറിച്ചു പഠിക്കേണ്ടതായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

വീടുകളിൽ മൂന്നിൽ കൂടുതൽ ആളുകൾ കൂടിവരുന്നതിനു മാത്രം അനുമതി നൽകിയപ്പോൾ, മറ്റു പല സ്ഥലങ്ങളിലും ഇതിൽ കൂടുതൽ ആളുകൾ ഒന്നിച്ചു കൂടുന്നതിന് കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം കോവിഡ് മഹാമാരിയുടെ മറവിൽ ഏർപ്പെടുത്തിയ മതപരമായ ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്തു. അനവധി കോടതി വ്യവഹാരങ്ങളാണ് പല കോടതികളിലാണ് ഫയൽ ചെയ്യപ്പെട്ടത്.