ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ ഡോസുകള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നെടുക്കുന്നതില്‍ പ്രശ്നമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യ ഡോസും രണ്ടാം ഡോസും വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നെടുക്കാം. കോവിന്‍ പോര്‍ട്ടലില്‍ ഈ മാറ്റം വരുത്താന്‍ കഴിയുമെന്ന് കോവിഡ് കുത്തിവയ്പിനുള്ള സമിതി അധ്യക്ഷന്‍ ആര്‍ എസ് ശര്‍മ പറഞ്ഞു.

കോവിന്‍ പോര്‍ട്ടല്‍ വഴി വാക്സിനെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ആദ്യ ഡോസ് സ്വീകരിച്ച അതേ കുത്തിവയ്പു കേന്ദ്രം തന്നെയായിരിക്കും രണ്ടാം ഡോസിനും അനുവദിച്ചുകിട്ടുക. എന്നാല്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള കേന്ദ്രത്തില്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോര്‍ട്ടലില്‍ ചെയ്യാനാകും. വാക്സിന്റെ രണ്ടാം ഡോസിനുള്ള തീയതിയില്‍ നേരിയ മാറ്റം വരുന്നതു പ്രശ്നമല്ലെന്നും മന്ത്രാലയം അറിയിച്ചു. ഇതും പോര്‍ട്ടല്‍ വഴി തന്നെ ചെയ്യാനാകും.

രാജ്യത്ത് ഒന്നരക്കോടി ആളുകള്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്നവര്‍്കകുള്ള വാക്സിനേഷന്‍ തുടങ്ങിയതിന് പിന്നാലെ കോവിന്‍ പോര്‍ട്ടലില്‍ രണ്ട് ദിവസത്തിനിടെ അരക്കോടിയിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.