കുവൈത്തിലെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്‍റൈന്‍ വ്യവസ്ഥയില്‍ അഞ്ചു വിഭാഗങ്ങള്‍ക്ക് ഇളവ് . സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ചൊവാഴ്ചയാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കുവൈത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ എത്തുന്ന യാത്രക്കാര്‍ ആരോഗ്യമന്ത്രാലയം തെരഞ്ഞെടുത്ത ഹോട്ടലുകളിലൊന്നില്‍ പതിനാലു ദിവസം ക്വാറന്‍റൈന്‍ അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ് ഈ നിബന്ധനയില്‍ അഞ്ച് വിഭാഗങ്ങളെ ഒഴിവാക്കികൊണ്ടാണ് ഡി.ജി.സി.എ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.