മഞ്ഞുവീഴ്ചയും ശീതക്കാറ്റും രൂക്ഷമായതോടെ ദുരിതത്തിലായി അമേരിക്കയിലെ തെക്കന് സംസ്ഥാനങ്ങള്. ടെക്സാസില് 33 ലക്ഷത്തോളം പേര്ക്ക് വൈദ്യുതിവിച്ഛേദിക്കപ്പെട്ടു. കുടിവെള്ള പൈപ്പുകള് തണുത്തുറഞ്ഞതോടെ 1.3കോടി പേര്ക്ക് ശുദ്ധജലം അന്യമായി. അതിശീതത്തില് മരണം 60 ആയി. ടെക്സാസ് ന​ഗരങ്ങളായ ഹൂസ്റ്റണ്, ഓസ്റ്റില്, ഡാളസ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷം.

താപനില മുപ്പത് വര്ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നതോടെ ടെക്സാസിലെ വൈദ്യുതി ​ഗ്രിഡുകള് പ്രവര്ത്തനരഹിതമായി. വൈദ്യുതിബന്ധം തകരാറിലായി. രണ്ടു ലക്ഷത്തോളം വീടുകളില് വൈദ്യുതി മുടങ്ങി. ടെക്സാസിനെ പ്രസിഡന്റ് ജോ ബൈഡന് ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചേക്കും.