സസ്കാച്ചൂണ്‍ നോര്‍ത്ത് ബാറ്റില്‍ ഫോര്‍ഡ് (കാനഡ): മലയാളി നേഴ്‌സ് ടോം തോമസ് (35) കാനഡയിലെ സസ്കാച്ചൂണ്‍ നോര്‍ത്ത് ബാറ്റില്‍ ഫോര്‍ഡില്‍ നിര്യാതനായി. പരേതന്‍ പൊന്‍കുന്നം കുരീക്കാട്ട് തോമാച്ചന്‍ ലൂസി ദമ്പതികളുടെ മകനാണ്. മാതാവ് ലൂസി കാഞ്ഞിരപ്പള്ളി നന്നാകുഴിയില്‍ കുടുംബാഗം ആണ്. ടോണി തോമസ് ഏക സഹോദരന്‍.

ടോം തോമസിന്റെ ഭാര്യ മെറിന്‍ ജോര്‍ജ് കടത്തുരുത്തി കൊച്ചേരില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. പരേതന് 18 മാസം പ്രായമുള്ള (ഇവാന എലിസബത്ത് ടോം), മകളുമുണ്ട്.
സംസ്കാര ക്രമീകരണങ്ങള്‍ പിന്നീട് അറിയിക്കും

ജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്.