വ​ഡോ​ദ​ര: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ യോ​ഗ​ത്തി​നി​ടെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി വേ​ദി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു. വ​ഡോ​ദ​ര​യി​ലെ നി​സാം​പു​ര​യി​ല്‍ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. രൂ​പാ​നി​ക്ക് വേ​ദി​യി​ല്‍​വ​ച്ചു ത​ന്നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി.

പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ രൂ​പാ​നി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ദ്ദേ​ഹ​ത്തെ വീ​ഴാ​തെ താ​ങ്ങി. പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം ആ​കാ​ശ​മാ​ര്‍​ഗം അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

രൂ​പാ​നി​യു​ടെ ആ​രോ​ഗ്യം ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി മോ​ശ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ശ​നി​യാ​ഴ്ച ജാം​ന​ഗ​റി​ലും ഞാ​യ​റാ​ഴ്ച വ​ഡോ​ദ​ര​യി​ലും ന​ട​ന്ന പൊ​തു​യോ​ഗ​ങ്ങ​ള്‍ അ​ദ്ദേ​ഹം റ​ദ്ദാ​ക്കി​യി​രു​ന്നി​ല്ല.