ജെ.ഡി.എസ്-എൽ.ജെ.ഡിലയനത്തിൽ തീരുമാനമായിട്ടില്ലെന്ന് എം.വി. ശ്രേയാംസ്‌കുമാർ എം.പി.എൽ.ജെ.ഡിയായി തുടരാനാണ് ഇപ്പോൾ തീരുമാനം.കർണാടകയിലെ ജെ.ഡി.എസ്, ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നതാണെന്നും
ശ്രേയാംസ്‌കുമാർ പറഞ്ഞു.

ലയനം ഉടനുണ്ടാകുമെന്ന ജെ.ഡി.എസ് നേതാവും മന്ത്രിയുമായ കെ കൃഷ്ണൻകുട്ടിയുടെ പ്രഖ്യാപനം തള്ളി എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി ശ്രേയാംസ് കുമാർ എം.പി. ലയനം സംബന്ധിച്ച് പല ചർച്ചകളും നടന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.സോഷ്യലിസ്റ്റ് ഐക്യം എല്ലാ സോഷ്യലിസ്റ്റുകളുടെയും മനസിലെ വറ്റാത്ത ആഗ്രഹമാണ്.ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകൂ. നിലവിൽ എൽ.ജെ.ഡിയായി തുടരുമെന്നുംഎം.വി ശ്രേയാംസ് കുമാർ.

കർണാടകയിൽ ജെ.ഡി.എസ്. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പാനൂരിൽപി.ആർ. കുറുപ്പ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി ശ്രേയാംസ് കുമാർ.