ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​​ത​രു​ടെ എ​ണ്ണം 9.5 കോ​ടി കടന്നു.നി​ല​വി​ല്‍ 95,479,062 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 2,039,601 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ 68,167,161 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

വോ​ള്‍​ഡോ മീ​റ്റ​റും ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും ചേ​ര്‍​ന്ന് പു​റ​ത്തു​വി​ട്ട​താ​ണീ ക​ണ​ക്ക്. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, ബ്രി​ട്ട​ന്‍, തു​ര്‍​ക്കി, ഇ​റ്റ​ലി, സ്പെ​യി​ന്‍, ജ​ര്‍​മ​നി, കൊ​ളം​ബി​യ, അ​ര്‍​ജ​ന്‍റീ​ന, മെ​ക്സി​സ്കോ, പോ​ള​ണ്ട്, ഇ​റാ​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഉ​ക്രെ​യി​ന്‍, പെ​റു, നെ​ത​ര്‍​ല​ന്‍​ഡ്സ്, ഇ​ന്തോ​നീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ 20ല്‍ ​ഉ​ള്ള​ത്.
യുഎസില്‍ രണ്ട് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.4,07,160 പേര്‍ മരിച്ചു. ഒരു കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ 1,05,72,672 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ 2,05,109 പേരാണ് ചികിത്സയിലുള്ളത്. 1.52 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,02,10,697 ആയി ഉയര്‍ന്നു. ബ്രസീലില്‍ എണ്‍പത്തിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2,09,868 പേര്‍ മരിച്ചു. എഴുപത്തിനാല് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.