ദുബായില്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ ആരോഗ്യവകുപ്പ് പരിഷ്കരിച്ചു.പോസിറ്റീവായ വ്യക്തിയുമായി 15 മിനിറ്റിലേറെ നേരം രണ്ടു മീറ്റര്‍ പരിധിക്കുള്ളില്‍ ചെലവിട്ട അന്നുമുതല്‍ പത്തുദിവസത്തേക്കാണ് ക്വാറന്റീന്‍. ആവശ്യമെങ്കില്‍ ഇക്കാലയളവില്‍ ആരോഗ്യ വകുപ്പുമായി 800342 എന്ന നമ്ബറില്‍ ബന്ധപ്പെടണം.

ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പി.സി.ആര്‍. പരിശോധന നടത്തേണ്ട ആവശ്യമില്ല. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800342 എന്ന നമ്ബറില്‍ വിളിച്ച്‌ പി.സി.ആര്‍ പരിശോധനയ്ക്ക് ബുക്ക് ചെയ്യണം. ഫലം പോസിറ്റീവ് ആണെങ്കില്‍ ഐസോലേഷന്‍ നടപടികളിലേക്ക് കടക്കും. നെഗറ്റീവാണെങ്കില്‍ 10 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാവും.