ഉത്തരധ്രുവത്തിനു മുകളിലൂടെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി വനിതാ പൈലറ്റുമാര്‍. എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാരായ സോയ അഗര്‍വാള്‍, ക്യാപ്റ്റന്മാരായ തന്മയ് പപ്പാഗരി, ആകാന്‍ഷ സോനാവാനെ, ശിവാനി മന്‍ഹാസ് എന്നിവരടങ്ങുന്ന സംഘമാണ് ചരിത്ര നേട്ടം കൈവരിച്ചത്.

ഉത്തരധ്രുവത്തിലൂടെ 16,000 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഇവര്‍ ചരിത്ര നേട്ടം കുറിച്ചത്. ബോയിംഗ് 777 വിമാനത്തില്‍ ശനിയാഴ്ചയാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബെംഗലൂരുവരെയായിരുന്നു യാത്ര.