കേരളത്തില്‍ കോവിഡ് വാക്സിന്‍ ആദ്യ ഘട്ടത്തില്‍ 133 കേന്ദ്രങ്ങളില്‍
തിരുവനന്തപുരം: ജനുവരി 16ന് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിനായി 133 കേന്ദ്രങ്ങള്‍. ഓരോ കേന്ദ്രങ്ങളിലും 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ സ്വീകരിക്കാനുള്ള സജ്ജീകരണം ഓരോ കേന്ദ്രത്തിലും ഒരുക്കും.

എറണാകുളം 12, തിരുവനന്തപുരം 11, കോഴിക്കോട് 11, ബാക്കിയുള്ള ഓരോ ജില്ലകളിലും 9 വീതം കേന്ദ്രങ്ങളാണ് ഉണ്ടാകുക. സര്‍ക്കാര്‍ ,സ്വകാര്യ മേഖലകളിലെ ആശുപത്രികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മെഡിക്കല്‍ കോളേജുകള്‍ മുതല്‍ പ്രൈമറി ഹെല്‍ത്ത് സെന്‍്ററുകള്‍ വരെ ഇതില്‍ ഉള്‍പ്പെടും.ഡോക്ടര്‍മാര്‍ മുതല്‍ ആശാ വര്‍ക്കര്‍ വരെയുള്ളവര്‍ക്കാണ് ആദ്യദിനം വാക്സിന്‍ നല്‍കുക.

രണ്ടാം ഘട്ടത്തില്‍ പോലീസുകാര്‍, മുനിസിപ്പല്‍ ജീവനക്കാര്‍ , മുതിന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു.