ഹൈദരാബാദ് : കോവിഡ് ബാധിക്കുമെന്ന ഭീതിയില്‍ ബാങ്ക് ജീവനക്കാരിയായ യുവതി ആത്മഹത്യ ചെയ്തു . ഹൈദരബാദ് സ്വദേശിനി വാണി എന്ന യുവതിയെയാണ് ജോലി സ്ഥലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . എസ്ബിഐ കരീംനഗര്‍ മങ്കമ്മത്തോട്ട ബ്രാഞ്ചിലെ പ്രൊബേഷണറി ഓഫീസറായിരുന്നു വാണി . ഇവിടെ വാടകവീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു.

വെള്ളിയാഴ്ചയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലാണ് കോവിഡ് 19 ബാധിക്കുമെന്ന ഭീതിയിലാണ് ഇത്തരമൊരു കടുംകൈ ചെയ്യുന്നതെന്ന കാര്യം യുവതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട് . തന്‍റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പറയുന്നു. –

വാണിയുടെ പിതാവ് ഈയടുത്ത് കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമ്മയും ഹോം ക്വറന്‍റീനില്‍ കഴിഞ്ഞിരുന്നു. ഇതെല്ലാം യുവതിയെ വല്ലാത്ത അസ്വസ്ഥയാക്കിയെന്നും ആശങ്കപ്പെടുത്തിയിരുന്നുവെന്നുമാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു .