റായ്പൂര്‍: ഒരേ സമയം ഒരേ മണ്ഡപത്തില്‍ കാമുകിമാര്‍ക്ക് താലി ചാര്‍ത്തി ഒരു വിവാഹം. ഛത്തീസ്ഗഡിലാണ് അമ്പരപ്പിച്ച വിവാഹം നടന്നത്. 24 കാരനായ യുവാവാണ് കാമുകിമാര്‍ക്ക് ഒരേ സമയം താലി ചാര്‍ത്തി ഇരുവരെയും ജീവിതത്തില്‍ കൂടെ കൂട്ടിയത്.

കുടുംബക്കാരുടെയും നാട്ടുകാരുടെയും ആശീര്‍വാദത്തോടെ എല്ലാ ആചാരങ്ങളോടും കൂടിയാണ് വിവാഹം നടന്നത്. ചന്ദു മൗര്യ എന്ന 24 കാരനാണ് 500 ഓളം അതിഥികള്‍ക്ക് മുന്നില്‍ രണ്ട് കാമുകിമാരെ വിവാഹം ചെയ്തത്. ജനുവരി അഞ്ചിനായിരുന്നു വിവാഹം നടന്നത്.

ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ മൗര്യ ചന്ദു 21 കാരിയായ സുന്ദരി കശ്യാപ്, 20 കാരിയായ ഹസീന ബാഗേല്‍ എന്നിവരെയാണ് വിവാഹം ചെയ്തത്. വിവാഹ ചടങ്ങുകളുടെ വീഡിയോയും വിവാഹ ക്ഷണപത്രവും സോഷ്യല്‍ മീഡിയയിലും വൈറലായി.

രണ്ട് പേരും എന്നേ ഒരുപോലെ സ്‌നേഹിക്കുന്നു അതിനാല്‍ ഇരുവരെയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എനിക്ക് ആരെയും ചതിക്കാനാകില്ല, ജീവിതകാലം മുഴുവന്‍ രണ്ടുപേരും തനിക്കൊപ്പം കഴിയാമെന്ന് അവര്‍ സമ്മതിച്ചുവെന്ന് വരന്‍ പ്രതികരിച്ചു.